Thursday, August 13, 2015

ആര്‍ എസ് എസ് - ഒരു ആമുഖം

ആര്‍ എസ് എസ് എന്ന മഹാപ്രസ്ഥാനത്തെപ്പറ്റി അറിവില്ലാത്തവര്‍ ഇവിടെ
 പല സദസ്സുകളിലും വലിയ വായില്‍ അട്ടഹസിക്കുന്നതു കാണുമ്പോള്‍ 
തോന്നിയ സഹതാപമാണ് ഇത് പറയാന്‍ കാരണം.
ആരംഭം: -
1925 സെപ്റ്റംബര് 27 നു നാഗ്പൂരിനു സമീപം മോഹിതവാഡ എന്ന സ്ഥലത്ത്
 ഏതാനും യുവാക്കളുമായി പൂജനീയ ഡോക്ടര്‍ കേശവ ബലിറാം 
ഹെഡ്ഗെവാര്‍ തുടങ്ങിയ ഈ പ്രസ്ഥാനം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ
 കേഡര്‍ സാംസ്കാരിക പ്രസ്ഥാനം എന്ന് അറിയപ്പെടുന്നു. ഭാരതത്തിന്‍റെ 
വിവിധ ഭാഗങ്ങളിലായിട്ട് ഏതാണ്ട് അന്‍പതിനായിരം നിത്യ ശാഖകള്‍ ഒരേ
 സമയം നടക്കുന്നു, ലക്ഷക്ക ണക്കിന് പ്രവര്ത്തകര്‍ പങ്കെടുക്കുന്നു.
ജീവിതം സംഘത്തിനായി ഉഴിഞ്ഞുവെച്ച ഇരുപതിനായിരത്തില്‍ പരം
 മുഴുവന്‍ സമയ പ്രചാരകന്മാര്‍ ....
നൂറ്റിനാല്പതോളം പരിവാര്‍ സംഘടനകള്‍ ... ....
സമൂഹത്തിന്‍റെ എല്ലാ തുറകളിലും സംഘസ്വാധീനം കാണാന്‍ സാധിക്കുന്നു. 
പരം പൂജനീയ ഡോക്ടര്‍ജിക്ക് ശേഷം ശ്രീ ഗുരുജി, ബാലാ സാഹബ് 
ദേവറസ്ജി, രാജു ഭയ്യ, സുദര്‍ശന്‍ജി എന്നിവരും, പരമോന്നത പദവി ആയ 
സര്‍സംഘചാലക് ആയി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ മോഹന്‍ജി ഭഗവത് 
സര്‍സംഘചാലക് ആയി പ്രവര്‍ത്തിക്കുന്നു .
എന്താണ് ആര്‍ എസ് എസ്? രാഷ്ട്രീയ സ്വയം സേവക് സംഘം ഒരു രാഷ്ട്രീയ 
പാര്‍ട്ടിയോ, മത സംഘടനയോ അല്ല, അത് ഒരു ചര്യയാണ്, ധര്മ്മം ആണ്, ഒരു 
ദേശീയ വികാരം ആണ്. ലോകാ: സമസ്താ: സുഖിനോ ഭവന്തു എന്ന സനാതന 
ധര്‍മ്മം ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്. രാഷ്ട്ര സേവയാണ് സംഘ ലക്ഷ്യം. 
നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെറിയ ലകഷ്യങ്ങള്‍ ( രാഷ്ട്രീയ) മാത്രം നോക്കി 
പ്രവര്‍ ത്തിക്കുമ്പോള്‍, സംഘം ഭാരതത്തിന്‍റെ ജീവരക്തമായ ഹിന്ദു ധര്‍മ്മ 
സംഘാടനത്തിലൂടെ (മതം അല്ല) സമൂഹ ഉന്നതി ലക്ഷ്യം വച്ച് 
പ്രവര്‍ത്തിക്കുന്നു.
ഓരോ സ്വയം സേവകനും സംഘം ജീവിതത്തിന്‍റെ ഒരു ചര്യയായി കണ്ടു
കൊണ്ട് ആണ് പ്രവര്‍ത്തിക്കുന്നത്. വ്യക്തി നിര്‍മ്മാണത്തിലൂടെ സമാജ 
നിര്‍മ്മാണം എന്ന ആശയത്തില്‍ ദേശ സ്നേഹികളായ വ്യക്തികളെ 
ശാഖകളില്‍ക്കൂടി വാര്‍ത്തെടുക്കുന്നു.
ലക്ഷ്യം: -
ഭാരതത്തിന്‍റെ ആത്മീയ, ധാര്‍മ്മിക മൂല്യങ്ങളെ സംരക്ഷിക്കുക എന്ന 
പ്രഖ്യാപിത ലക്ഷ്യം.

'വസുധൈവ കുടുംബകം' അല്ലെങ്കില് ലോകമേ തറവാട് എന്ന ഹൈന്ദവ
 സംസ്കാര മൂല്യം വഴി ഭാരതത്തെ, മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാകുന്ന
 രീതിയില്‍, ശക്തമായ രാജ്യമാക്കി മാറ്റുക എന്നതാണ് സംഘ ലക്ഷ്യം.
 സാമൂഹിക പരിവര്‍ത്തനം, ഹിന്ദുക്കളിലുള്ള ഉച്ചനീ

No comments:

Post a Comment